Connect with us

Kerala

കണ്ണൂരില്‍ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു

ഷമീറിന്റെ നെഞ്ചിന് താഴെയ്ക്ക് കോണ്‍ക്രീറ്റ് പാളിക്കൊപ്പം ഫാനും താഴേക്ക് പതിക്കുകയായിരുന്നു.

Published

|

Last Updated

കണ്ണൂര്‍|കണ്ണൂരില്‍ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. കണ്ണൂര്‍ എട്ടിക്കുളത്തെ മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയുറക്കത്തിനിടെയാണ് അപകടമുണ്ടായത്. ഷമീറിന്റെ നെഞ്ചിന് താഴെയ്ക്ക് കോണ്‍ക്രീറ്റ് പാളിക്കൊപ്പം ഫാന്‍ താഴേക്കുപതിക്കുകയായിരുന്നു.

സംഭവം നടന്ന ഉടന്‍ ഷമീറിന് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നില്ല. ദേഹത്തുണ്ടായിരുന്ന സിമന്റും പൊടിയുമെല്ലാം പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ഷമീര്‍ തന്നെ വൃത്തിയാക്കിച്ചിരുന്നു. വൈകീട്ടോടെ ഷമീറിന് വേദന കൂടുുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

 

Latest