Connect with us

Kerala

കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

മരണം സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയുകയായിരുന്നു.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ കാര്‍ കഴുകുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അംറോഹ ജില്ലയിലാണ് സംഭവം. കാര്‍ കഴുകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് യുവാവ് നിലത്തേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ കുറച്ചുസമയം യുവാവ് നിലത്ത് കിടന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

യുവാവ് ഹൃദയാഘാതം മൂലം നിലത്തു വീഴുമ്പോള്‍ ഇയാള്‍ക്ക് അടുത്തായി ആരും ഉണ്ടായിരുന്നില്ല. മരണം സംഭവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിയുകയായിരുന്നു.

ഉത്തര്‍പ്രദേശില്‍ അടുത്തായി അനുഭവപ്പെടുന്ന അതിശൈത്യമാണ് പെട്ടെന്നുള്ള ഹൃദയാഘാത്തതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അംറോഹയില്‍ അഞ്ചു വയസ്സുള്ള കുട്ടിയും കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Latest