Kerala
ആലപ്പുഴയിലെ പള്ളിയില്‍ അലങ്കാരപ്പണിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തന്‍ പുരയില്‍ അമീന്‍ (27) ആണ് മരിച്ചത്.

ആലപ്പുഴ| ആലപ്പുഴ പഴയങ്ങാടി ജുമാ മസ്ജിദില്‍ അലങ്കാരപ്പണിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തന്‍ പുരയില്‍ അമീന്‍ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദില്‍ ആണ്ടുനേര്‍ച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
സൗണ്ട് എഞ്ചിനീയറായിരുന്നു അമീന്‍. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----