Kerala
അഞ്ചലില്‍ യുവാവ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
ഇരുമ്പ് തോട്ടി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം.

കൊല്ലം | കൊല്ലം അഞ്ചലില്‍ മാങ്ങ പറിക്കുന്നതിനിടെ 42കാരന്‍ ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയത്.
---- facebook comment plugin here -----