Kerala
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കബനി പുഴയില്‍ മുങ്ങി മരിച്ചു
പെരിക്കല്ലൂര്‍ പമ്പ് ഹൗസിന് സമീപത്ത് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം

കല്‍പ്പറ്റ | വയനാട് കബനിപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരിക്കല്ലൂര്‍ പാതിരി കരിമ്പിന്‍കൊല്ലി മനോജിന്റെ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം പെരിക്കല്ലൂര്‍ പമ്പ് ഹൗസിന് സമീപത്ത് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ജിതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവില്‍ സ്റ്റെറൈല്‍ ടെക്‌നീഷനായി ജോലി ചെയ്യുകയായിരുന്ന ജിതിന്‍ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അമ്മ ഗിരിജ. സഹോദരി ഗ്രീഷ്മ.
---- facebook comment plugin here -----