Connect with us

Kerala

ചേളന്നൂരില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് യുവാവിനെ കാണാനില്ലെന്നും പുഴയില്‍ വീണതായും ഫയര്‍ഫോഴ്സില്‍ സന്ദേശം ലഭിക്കുന്നത്

Published

|

Last Updated

നരിക്കുനി |  ചേളന്നൂര്‍ മുതുവാട്ട് താഴത്ത് യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. കാക്കൂര്‍ കുന്നത്ത് വീട്ടില്‍ അജയ് (34 )ആണ് മരിച്ചത്. മുതുവാട്ട് താഴം പാലത്തിന് സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് യുവാവിനെ കാണാനില്ലെന്നും പുഴയില്‍ വീണതായും ഫയര്‍ഫോഴ്സില്‍ സന്ദേശം ലഭിക്കുന്നത്്.

സ്‌കൂബാ ടീം നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ : പരേതനായ സുധാകരന്‍ (റിട്ട. ഫോറസ്റ്റ്), അമ്മ : ബാലലത, സഹോദരങ്ങള്‍: സുബിന്‍ (കച്ചവടം), ഷിബിന്‍ (ഗള്‍ഫ് ). മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു

 

Latest