Connect with us

Kerala

മാനന്തവാടി ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു

ഭാര്യ സന്ധ്യയെ നാട്ടുകാരാണ് രക്ഷിച്ചത്.

Published

|

Last Updated

മാനന്തവാടി | മാനന്തവാടി കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടില്‍ 33കാരന്‍ മുങ്ങിമരിച്ചു. ഭാര്യയുമായാണ് രാജേഷ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്.രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഭാര്യ സന്ധ്യയെ നാട്ടുകാരാണ് രക്ഷിച്ചത്. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ആദിയെന്ന മകളും ആറുമാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Latest