Kerala
പുഞ്ചയില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് മുങ്ങി മരിച്ചു
വെള്ളത്തില്‍ വീണ ദീപുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
പന്തളം | കരിങ്ങാലി പുഞ്ചയില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. പൂഴിക്കാട് ആശാരി അയ്യത്ത് ദീപു ഭവനില്‍ വിജയന്‍ മകന്‍ ദീപു (36) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള പുഞ്ചയില്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ വെള്ളത്തില്‍ വീണ ദീപുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ദീപുവിന് സന്നിപാത ജ്വരത്തിന്റെ അസുഖം ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. പന്തളം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അമ്മ: സരസമ്മ. സഹോദരി: ദീപ.
---- facebook comment plugin here -----