Connect with us

National

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്ന് യുവാവ്

മദന്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Published

|

Last Updated

ചെന്നൈ | വിവാഹാ അഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കൊലപ്പെടുത്തി യുവാവ്. തഞ്ചാവൂര്‍ മല്ലിപ്പട്ടണത്തെ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്.

24കാരി കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് മദന്‍ കുമാര്‍ കത്തിയുമായി ക്ലാസിലെത്തിയത്. കുട്ടികളുടെ കണ്‍മുന്നില്‍വച്ച് യുവാവ് അധ്യാപികയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മദന്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.നാല് മാസം മുന്‍പാണ് രമണി മല്ലപ്പട്ടണം ഹൈസ്‌കൂളില്‍ അധ്യാപികയായി എത്തിയത്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest