Connect with us

National

കൊടൈക്കനാലില്‍ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു

ശരീരമാസകലം പരുക്കേറ്റ ധന്‍രാജിനെ ദിണ്ടിക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കൊടൈക്കനാല്‍ | കൊടൈക്കനാലില്‍ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഇരുപത്തി രണ്ടുകാരന്‍ കൊക്കയിലേക്ക് വീണു. തൂത്തുക്കുടി സ്വദേശി ധന്‍രാജാണ് നൂറടി താഴ്ച്ചയിലുള്ള കൊക്കയിലേക്ക് വീണത്.

ഡോള്‍ഫിന്‍ നോസില്‍ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്ന് ഫോട്ടോയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി യുവാവ് കൊക്കയിലേക്ക് വീഴുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍    അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന്  സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ ഒരുമണിക്കൂര്‍ ശ്രമിച്ചാണ് ധന്‍രാജിനെ  നൂറടി താഴ്ച്ചയിലുള്ള കൊക്കയില്‍ നിന്നും  രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്. അപകടത്തില്‍ ശരീരമാസകലം പരുക്കേറ്റ ധന്‍രാജിനെ ദിണ്ടിക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധന്‍രാജ് ഉള്‍പ്പെടെ ആറുപേരടങ്ങുന്ന സംഘം കഴിഞ്ഞദിവസമാണ് കൊടൈക്കനാലില്‍ എത്തിയത്.