Connect with us

Kerala

ബൈക്കിടിച്ച് റോഡില്‍ വീണ യുവാവ് ആംബുലന്‍സ് കയറിയിറങ്ങി മരിച്ചു

ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കിന് മുന്നിലായിരുന്നു അപകടം.

Published

|

Last Updated

തിരുവനന്തപുരം \  റോഡ് മുറിച്ചുകടക്കവെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വീണ യുവാവ് ആംബുലന്‍സ് കയറിയിറങ്ങി മരിച്ചു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) ആണ് മരിച്ചത്. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കിന് മുന്നിലായിരുന്നു അപകടം.

വെമ്പായം ഭാഗത്തേക്ക് അമിത വേഗതത്തിലെത്തിയ ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്റെ ശരീരത്തിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു.

Latest