Kerala
ബിഹാര്‍ സ്വദേശിയായ യുവാവിനെ പുഴയില്‍ കാണാതായി
മല്ലപ്പള്ളി താലൂക്കില്‍ പുറമറ്റം വില്ലേജില്‍ മണിമലയാറ്റില്‍ കോമളം പാലത്തിനു സമീപത്താണ് നരേഷ് (25) എന്നയാളെ കാണാതായത്.
പത്തനംതിട്ട | ബിഹാര്‍ സ്വദേശിയായ യുവാവിനെ പുഴയില്‍ കാണാതായി. മല്ലപ്പള്ളി താലൂക്കില്‍ പുറമറ്റം വില്ലേജില്‍ മണിമലയാറ്റില്‍ കോമളം പാലത്തിനു സമീപത്താണ് നരേഷ് (25) എന്നയാളെ കാണാതായത്. ഡെപ്യൂട്ടി തഹസില്‍ദാറും പുറമറ്റം വില്ലേജാഫീസറും സ്റ്റാഫംഗങ്ങളും സ്ഥലത്തെത്തി. കോയിപ്പുറം പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തുണ്ട്.
കല്ലൂപ്പാറയിലുള്ള ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയാണ് നരേഷ്. മറ്റ് രണ്ടുപേരോടൊപ്പം പുഴയിലിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇന്നത്തെ തിരച്ചില്‍ ഫയര്‍ ഫോഴ്‌സ് അവസാനിപ്പിച്ചു. നാളെ രാവിലെ ഒമ്പതോടെ പുനരാരംഭിക്കും.
---- facebook comment plugin here -----