Connect with us

Kerala

വയനാട് സ്വദേശിയായ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു

വെള്ളത്തില്‍ മുങ്ങിപ്പോയ അര്‍ജുനനെ സുഹൃത്ത് വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും കൈവിട്ട് വീണ്ടും വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു

Published

|

Last Updated

മല്ലപ്പള്ളി |  മണിമലയാറ്റില്‍ മല്ലപ്പള്ളി പാലത്തിനു സമീപം സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വയനാട് പുല്‍പ്പള്ളി മണല്‍വയല്‍ ഇരുളം സ്വദേശി പാല്ലോലിയില്‍ കെ എം അര്‍ജുനനാണ് (32) മരിച്ചത്. കെ ഫോണ്‍ കരാര്‍ ജീവനക്കാരനാണ്.

ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് മണിമലയാറ്റിലെ തടയണയ്ക്ക് സമീപം സുഹൃദ്‌സംഘം കുളിക്കാന്‍ ഇറങ്ങിയത്. ഇവരില്‍ അര്‍ജുന്‍ ചുഴിയില്‍ പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ അര്‍ജുനനെ സുഹൃത്ത് വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും കൈവിട്ട് വീണ്ടും വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീമും തെരച്ചില്‍ നടത്തിയെങ്കിലും വൈകുന്നേരം അഞ്ചോടെ തടയണയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

Latest