National
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
പ്രദേശത്ത് മുമ്പും അലഞ്ഞുതിരിയുന്ന പശുക്കള്‍ പരിസരവാസികളെ ആക്രമിച്ചതായി പരാതികളുണ്ട്.
ന്യൂഡല്‍ഹി | സൗത്ത് ദില്ലിയിലെ തിഗ്രിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സംഭവത്തില്‍ സുഭാഷ് കുമാര്‍ ഝായ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് മരിച്ചത്. കുട്ടിയെ സ്‌കൂളിലേക്ക് അയക്കാനായി സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പശുവിന്റെ ആക്രമണം ഉണ്ടായത്.
ദേവ്ലി മോഡ് ബസ് സ്റ്റോപ്പില്‍ മകന്റെ മുന്നില്‍വച്ചായിരുന്നു പശുവിന്റെ ആക്രമണം. സുഭാഷിനെ പശു കുത്തി നിലത്തിട്ടശേഷം തലയിലും നെഞ്ചിലും നിരവധി തവണ ഇടിക്കുകയും കുത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പശുവിനെ അടിച്ചോടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രദേശത്ത് മുമ്പും അലഞ്ഞുതിരിയുന്ന പശുക്കള്‍ പരിസരവാസികളെ ആക്രമിച്ചതായി പരാതികളുണ്ട്.