Connect with us

Kerala

ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍

യുവാവിന്റെ  ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു.

Published

|

Last Updated

ചാത്തന്നൂര്‍ | ചാത്തന്നൂര്‍ ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതശരീരം സമീപവാസികളാണ് പറമ്പില്‍ ആദ്യം കണ്ടത്. യുവാവിനെ നാലു ദിവസമായി കാണാനില്ലായിരുന്നെന്ന് സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. യുവാവിന്റെ  ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു.

സംഭവത്തില്‍ ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Latest