Kerala
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫില്‍ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു
കോട്ടയം | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ പനയ്ക്കപ്പാലത്ത് നടന്ന അപകടത്തില്‍ നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫില്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ജോഫിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചത്.തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ജോഫില്‍ സമീപകാലത്ത് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----