Kasargod
കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് (40)ആണ് മരിച്ചത്.

കാസര്‍കോട്| കാഞ്ഞങ്ങാട് അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്. അലാമിപ്പള്ളി സംസ്ഥാന പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കണ്ടത്. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് (40)ആണ് മരിച്ചത്.
കുഴിയിലെ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. സമീപത്തെ ബാറിലെ ജീവനക്കാരനാണ് മരിച്ച നിതീഷ്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ കുഴിയില്‍ വീണതാണോ, ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ എന്നുള്ള പരിശോധനയിലാണ് പോലീസ്.
---- facebook comment plugin here -----