Kerala
തിരൂരില്‍ തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വെട്ടാന്‍ എത്തിയതായിരുന്നു
തിരൂര്‍ | തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെ മകന്‍ നിയാസ് (35) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വെട്ടാന്‍ എത്തിയതായിരുന്നു. അതിനിടയാണ് ദാരുണമായ ദുരന്തം.
പരുക്കേറ്റ് താഴെവീണ നിയാസിനെ ഉടന്‍ നാട്ടുകാര്‍ ആലത്തിയൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----