National
അന്ധേരിയില്‍ 17-കാരിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും നിലവില്‍ ചികിത്സയിലാണ്.

മുബൈ | അന്ധേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 30കാരന്‍ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.മാറോള്‍ സ്വദേശി ജിതേന്ദ്രയാണ് 17കാരിയെ ആക്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.ജിതേന്ദ്രയും പ്രദേശവാസിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നാണ് വിവരം. രാത്രി ഭക്ഷണം കഴിച്ച് റോഡിന് സമീപം കൂട്ടുകാരികള്‍ക്കൊപ്പം പുറത്തിരിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
ഇയാള്‍ അതിക്രമം കാണിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണുള്ളത് പ്രണയബന്ധം ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി അമ്മ പോലീസിന് മൊഴി നല്‍കി.
ആക്രമണത്തിനിടെ ജിതേന്ദ്രയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജിതേന്ദ്രക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.