National
യുവാവ് ട്രെയിനിനടിയില്‍ കിടന്ന് 250 കിലോമീറ്റര്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റെയില്‍വേ
റിപ്പോര്‍ട്ടും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
ഭോപ്പാല്‍ | ടിക്കറ്റിന് കാശില്ലാത്തതിനാല്‍ മധ്യപ്രദേശില്‍ ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് ഇടയില്‍ ഒളിച്ചിരുന്ന് യുവാവ് 250 കി മീ യാത്ര ചെയ്തതായി വാര്‍ത്ത.
മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍നിന്ന് ജബല്‍പൂര്‍ വരെ 250 കിമീ യുവാവ് യാത്ര ചെയ്‌തെന്നായിരുന്നു വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മാത്രമാണ് യുവാവ് ടയറിനിടയിലേക്ക് കയറിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പുറത്തുവരാന്‍ കൂട്ടാക്കിയില്ലെന്നും റെയില്‍വേ അറിയിച്ചു. ചക്രങ്ങളുടെ ആക്‌സിലിന് മുകളില്‍ കിടന്ന് യാത്ര സാധ്യമല്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഓഫീസും അറിയിച്ചു.