National
ഫ്‌ലൈ ഓവറില്‍നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ് യുവാവ്

ബെംഗളൂരു | നഗരത്തിലെ ഫ്‌ലൈഓവറില്‍ നിന്ന് കറന്‍സി നോട്ടുകള്‍ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. തിരക്കേറിയ ബിജിഎസ് ഫ്‌ലൈഓവറില്‍ നിന്നാണ് യുവാവ് നോട്ടുകൾ താഴേക്ക് എറിഞ്ഞത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പത്ത് രൂപയുടെ മൂന്ന് നാല് കെട്ട് നോട്ടുകൾ ഇയാൾ താഴേക്ക് പറത്തിവിട്ടതായി ദൃക്സാക്ഷികൾ പറയുന്നു. കോട്ടും പാന്റ്‌സും ധരിച്ച്, കയ്യില്‍ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകള്‍ അന്തരീക്ഷത്തിലേക്ക് പറത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് കടന്നു കളഞ്ഞിരുന്നു.
ഇവന്റ് മാനേജരായ അരുൺ എന്നയാളാണ് നോട്ടുകൾ പറത്തിയതെന്ന് ഡക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. താൻ എന്തിനാണ് ഇപ്രകാരം ചെയ്തെന്ന് വിശദീകരിക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----