National
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍
വ്യാജ ഐഡി ഉണ്ടാക്കാന്‍ ഉപയോഗിച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
അലിഗഢ്| ഇന്‍സ്റ്റാഗ്രാമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച 22 കാരന്‍ അറസ്റ്റില്‍. ഇയാൾ പെൺകുട്ടിയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ നമ്പര്‍ പങ്കിടുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
യുപിയിലെ അലിഗഢ് ജില്ലയില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാൾ ഒരു കാറ്ററിംഗ് തൊഴിലാളിയാണ്. പെണ്‍കുട്ടിയും പ്രതിയും സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടി പിന്നീട് പ്രതിയോട് സംസാരിക്കാന്‍ വിസമ്മതിക്കുകയും എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കുമാര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണത്തിന് ശേഷം കുമാറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഷഹ്ദാര) രോഹിത് മീണ പറഞ്ഞു.
വ്യാജ ഐഡി ഉണ്ടാക്കാന്‍ ഉപയോഗിച്ച ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.