Connect with us

National

മുറിയിലേക്ക് മൂര്‍ഖന്‍ പാമ്പിനെ തുറന്നുവിട്ട് ഭാര്യയെയും രണ്ടുവയസുള്ള മകളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഭാര്യ ബാസന്തി പാത്രയുമായി പ്രതിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Published

|

Last Updated

ഭുവനേശ്വര്‍| പാമ്പിനെ മുറിയിലേക്ക് തുറന്നുവിട്ട് ഭാര്യയെയും രണ്ട് വയസുള്ള മകളെയും കൊന്നയാള്‍ പിടിയില്‍. ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഒരു മാസം മുമ്പാണ് സംഭവം. കെ. ഗണേഷ് പാത്ര എന്നയാളെ ഇപ്പോഴാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. ഭാര്യ ബാസന്തി പാത്രയുമായി പ്രതിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പാമ്പുകളെ ആരാധിക്കുന്ന സ്ഥലത്ത് നിന്നാണ് ഇയാള്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ഒക്ടോബര്‍ ആറിന് ജാറിലടച്ച് വീട്ടിലെത്തിച്ച മൂര്‍ഖനെ ഭാര്യയും മകളും ഉറങ്ങുന്ന മുറിയിലേക്ക് തുറന്നുവിട്ടു. പിറ്റേദിവസം രാവിലെ രണ്ട് പേരെയും പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്.

തുടര്‍ന്ന് പ്രതിയുടെ ഭാര്യ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതെന്ന് ഗഞ്ചം ജില്ലാ പോലീസ് സൂപ്രണ്ട് ജഗ്മോഹന്‍ മീണ പറഞ്ഞു. ചില തെളിവുകള്‍ ശേഖരിക്കാനുണ്ടായിരുന്നു അതാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് ഇടയാക്കിയത്. ചോദ്യം ചെയ്യലിനിടെ ആദ്യം പ്രതി കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്. പിന്നീടാണ് ഇയാള്‍ കുറ്റം സമ്മതിച്ചതെന്നും പോലീസ് വ്യക്തമാക്കി.

 

 

 

 

---- facebook comment plugin here -----

Latest