Connect with us

Kerala

സ്പീക്കറിനുള്ളില്‍ ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

കൊച്ചി |  ഒന്നേകാല്‍ കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നും വന്ന പാലക്കാട് സ്വദേശിയെ കസ്റ്റംസ് പിടികൂടി. സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം .സംഭവത്തില്‍ പാലക്കാട് സ്വദേശി റഫീഖിനെയാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പിടികൂടിയത്.

റഫീഖിന്റെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയില്‍ ഒരു സാധനം ഉള്ളതായി തോന്നിയത്. തുടര്‍ന്ന് സ്പീക്കര്‍ പൊളിച്ച് നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചുവച്ചതായി കണ്ടെത്തിയത്. നാല് പാക്കറ്റുകളിലായി 683 ഗ്രാം സ്വര്‍ണ ശരീരത്തിലൊളിപ്പിച്ച നിലയിലും കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.

---- facebook comment plugin here -----

Latest