National
ഡല്‍ഹി മുഖര്‍ജി നഗറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
കുത്തേറ്റ പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ന്യൂഡല്‍ഹി |ഡല്‍ഹി മുഖര്‍ജി നഗറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുപത്തിരണ്ടുകാരനായ അമാനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖര്‍ജിനഗര്‍ റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കത്തിയുമായെത്തിയ യുവാവ് തുടരെ തുടരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ തടഞ്ഞ് പെണ്‍കുട്ടിയെ യുവാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അമാനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം കുത്തേറ്റ പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്നുമാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.