Kottayam
പാലായില്‍ കൊറിയര്‍ സര്‍വ്വീസില്‍ പരിശോധന; 100 കുപ്പിയോളം മയക്കുമരുന്നുമായി യുവാവ് പിടിയില്‍
പ്രതിയെ ഡ്രഗ് കണ്ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈമാറി.
പാലാ | കോട്ടയം പാലായില്‍ നിന്നും വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി. എക്‌സൈസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കൊറിയര്‍ സര്‍വ്വീസില്‍ നടത്തിയ പരിശോധനയിലാണ് 100 കുപ്പിയോളം മയക്കുമരുന്ന് പിടികൂടിയത്.
സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക് മനുവിനെ എക്‌സൈസ് സംഘം പിടികൂടി. പാലായിലും പരിസരത്തും വില്പനയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് മരുന്ന് വിറ്റഴിക്കുന്നത്. കൊറിയറില്‍ സംശയം തോന്നിയ സ്ഥാപന ഉടമ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു .മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും പുറത്ത് 600 രൂപയ്ക്കാണ് വില്‍പ്പന.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കണ്ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് ,പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ് ,ഷിബു ജോസഫ്, രതീഷ് കുമാര്‍ പി,തന്‍സീര്‍ ഇ എ, മനു ചെറിയാന്‍ ,ഡ്രൈവര്‍ സു്രഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.