Kerala
രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് മൊത്തക്കച്ചവടം ചെയ്യുന്ന ആളാണ് സുരേഷ്എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അടൂര്‍ | വില്‍പ്പനയ്ക്കു കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര കല്ലുംമൂട്ടില്‍ വീട്ടില്‍ കാട്ടില്‍ സുരേഷ് (29) നെയാണ് പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. കൊല്ലം, പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഏഴാംമൈല്‍ ജങ്ഷനു സമീപത്തു നിന്നുമാണ് സുരേഷിനെ പിടികൂടിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് മൊത്തക്കച്ചവടം ചെയ്യുന്ന ആളാണ് സുരേഷ്എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സെബാസ്റ്റ്യന്‍, അസി.എക്‌സൈസൈസ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ഇസ്മയില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ സി അനില്‍, ബി എല്‍ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശൈലേന്ദ്രകുമാര്‍, ദിലീപ് സെബാസ്റ്റ്യന്‍ രതീഷ്, ദീപക്, രാഹുല്‍, അഭിജിത്ത് അജിത്ത്, ഷമീന എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
—