Alappuzha
ആലപ്പുഴയിൽ കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു
കത്തിയ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
ആലപ്പുഴ | മാവേലിക്കരയിൽ കാറിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ചു. അർധ രാത്രിയായിരുന്നു സംഭവം. കാർ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.
തിങ്കൾ പുലർച്ചെ 12.28 നാണ് സംഭവം. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സമീപം ഐ കെയർ എന്ന കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരികയായിരുന്നു. സഹോദരൻ ശിവപ്രകാശിനൊപ്പം ഇയാൾ വാടകക്ക് താമസിച്ചുവന്ന കണ്ടിയൂർ പുളിമൂട് പാലത്തിന് സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു തീപ്പിടിത്തം.
കത്തിയ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും മകനാണ്.
---- facebook comment plugin here -----