Kerala
പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഡിഗ്രി കഴിഞ്ഞ സുജിത്ത് പിഎസ്‌സി പരിശീലനത്തിന് പോകുകയായിരുന്നു.

തിരുവനന്തപുരം | കിളിമാനൂര്‍ മടവൂര്‍ കക്കോടുള്ള പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് എഴുതിവെച്ച സുജിത്തിന്റെതെന്ന് കരുതുന്ന ഒരു കത്ത് കണ്ടെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ സുജിത്തിനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഡിഗ്രി കഴിഞ്ഞ സുജിത്ത് പിഎസ്‌സി പരിശീലനത്തിന് പോകുകയായിരുന്നു.
---- facebook comment plugin here -----