Kerala
രാമനാട്ടുകരയില്‍ യുവാവിന്റെ മൃതദേഹം; ദേഹത്ത് കല്ല് വീണ നിലയില്‍
കൊലപാതകമെന്ന് സംശയം
കോഴിക്കോട് | രാമനാട്ടുകര ഫ്‌ളൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ ദേഹത്ത് കല്ല് കൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു യുവാവിനെ രാമനാട്ടുകര ഫ്‌ലൈ ഓവറിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫറോക്ക് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നുള്ള സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
---- facebook comment plugin here -----