Connect with us

Kerala

ചേര്‍ത്തലയില്‍ യുവാവ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

മൊബൈല്‍ ഫോണിന്റെ ഹെഡ് സെറ്റ് വിനോദിന്റെ ചെവിയിലും, ഫോണ്‍ ചാര്‍ജര്‍ പ്ലഗ് പോയിന്റില്‍ ബന്ധിപ്പിച്ച നിലയിലുമായിരുന്നു.

Published

|

Last Updated

ആലപ്പുഴ |  ചേര്‍ത്തലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കളവം കോടം തൊമ്മന്‍ വെളി പരേതനായ സ്റ്റാലിന്റെ മകന്‍ വിനോദി (45)നെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് ചേര്‍ത്തല പോലീസ് പറഞ്ഞു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അവിവാഹിതനായ വിനോദ് വര്‍ഷങ്ങളായി തനിച്ചായിരുന്നു താമസം.കുറച്ച് ദിവസങ്ങളായി വിനോദിനെ വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ ഞായറാഴ്ച്ച സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൊബൈല്‍ ഫോണിന്റെ ഹെഡ് സെറ്റ് വിനോദിന്റെ ചെവിയിലും, ഫോണ്‍ ചാര്‍ജര്‍ പ്ലഗ് പോയിന്റില്‍ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

 

Latest