Connect with us

Kerala

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അണേല ഊരാളി വീട്ടില്‍ അമല്‍ സൂര്യ(27) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അമലിനെ സ്‌റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയില്‍ യുവാവിന്റെ കൂടെ മൂന്നുപേര്‍ ഉണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പോലീസിന് സംശയം ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.