Kerala
ആറ്റിങ്ങലില്‍ യുവാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി
ആറ്റിങ്ങല്‍ കൊല്ലംപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ ആറോടെയാണ് സംഭവം
തിരുവനന്തപുരം | ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ആറ്റിങ്ങല്‍ കൊല്ലംപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ ആറോടെയാണ് സംഭവം.
പ്രഭാത സവാരിക്കിറങ്ങിയവരാണ് വെട്ടേറ്റ നിലയില്‍ യുവാവിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുക്കും
---- facebook comment plugin here -----