Connect with us

Kerala

മദ്യപാനത്തിനിടെ കൂട്ടുകാരന്‍ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ടു

യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു സുഹൃത്ത് മുങ്ങി

Published

|

Last Updated

പത്തനംതിട്ട | മദ്യപാനത്തിനിടെ കൂട്ടുകാരന്‍ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ടു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു സുഹൃത്ത് മുങ്ങി.

കലഞ്ഞൂര്‍ ഒന്നാംകുറ്റിയിലാണ് മദ്യപാനത്തെനിടെയുണ്ടായ തര്‍ക്കത്തില്‍ കഞ്ചോട് സ്വദേശി മനു കൊല്ലപ്പെട്ടത്.ഒന്നാംകുറ്റി സ്വദേശി ശിവപ്രസാദുമായുണ്ടായ തര്‍ക്കത്തിനിടെയാണ് മനു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.