Connect with us

National

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ബഹാദൂര്‍, അടാര്‍ സിംഗ് എന്നിവരുടെ കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന ഭൂമി തര്‍ക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.

Published

|

Last Updated

ജയ്പുര്‍| രാജസ്ഥാനില്‍ ഭൂമി തര്‍ക്കത്തെതുടര്‍ന്ന് യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. ബഹാദൂര്‍, അടാര്‍ സിംഗ് എന്നിവരുടെ കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന ഭൂമി തര്‍ക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.

നാല് ദിവസം മുൻപു സദർ പൊലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാൽ ഇന്നു രാവിലെ ഇരുവിഭാഗങ്ങളും വീണ്ടും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ബഹദൂര്‍ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അടാർ സിങ് ഗുർജറിന്റെ ഭാഗത്തുനിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഇവിടെയെത്തി. ഇതിനിടെ അടാർ സിങ്ങിനൊപ്പം ഇവിടെയെത്തിയ നിരപത് നിലത്തുകിടന്നു പ്രതിഷേധിക്കുകയും ചെയ്തു.   ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തെത്തുടർന്ന് സദർ പൊലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest