Connect with us

Kerala

അടക്ക മോഷണത്തിനിടെ നാട്ടുകാരുടെ പിടിയിലായ യുവാവിന് ഗുരുതര പരുക്ക്

തുടർ മോഷണത്തെ തുടർന്ന് സി സി ടി വി സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്

Published

|

Last Updated

തൃശൂര്‍ | അടക്ക മോഷണത്തിനിടെ നാട്ടുകാരുടെ പിടിയിലായ യുവാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍. തലക്ക് ഗുരുതര പരുക്കേറ്റ വെട്ടക്കാട്ടിരി സ്വദേശി സന്തോഷ് (32) നെ മേജര്‍ സര്‍ജറിക്ക് വിധേയനാക്കി.

ഇന്നലെ പുലര്‍ച്ചെ രണ്ടിന് കിള്ളിമംഗലത്ത് വെച്ചാണ് യുവാവ് പിടിയിലായത്. പ്രദേശത്തെ അടക്ക വ്യാപാരിയുടെ വീട്ടില്‍ നിന്ന് പല തവണ അടക്ക മോഷണം പോയിരുന്നു. ഈ സാഹചര്യത്തില്‍ സി സി ടി വി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് യുവാവ് അടക്ക മോഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

ഇതിനിടെ, നാട്ടുകാര്‍ കാലില്‍ പിടിച്ചതിനെ തുടര്‍ന്ന് യുവാവ് വീടിന്റെ മതിലില്‍ നിന്ന് വീണു പരുക്കേറ്റു. എന്നാല്‍, നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവിന്റെ തലക്ക് ഗുരുതരമായ പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Latest