Kerala
പണമിടപാട് തര്‍ക്കം; മഞ്ചേരിയില്‍ യുവാവിന് കുത്തേറ്റു
കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്

മലപ്പുറം| സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഞ്ചേരിയില്‍ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്. ജവാദ് എന്ന വ്യക്തിയാണ് യുവാവിനെ അക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിന്റെ വീട്ടിലെത്തിയാണ് ജവാദ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
---- facebook comment plugin here -----