Connect with us

stabbing

താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു

ബിജു എന്നയാളാണ് വെട്ടിയതെന്ന് മൃദുൽ പറഞ്ഞു.

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രമം.

നരിക്കുനി കാരുകുളങ്ങര അപ്പൂസ് എന്ന് വിളിക്കുന്ന മൃദുലി(24)നാണ് തലക്ക് വെട്ടേറ്റത്. പരപ്പൻ പൊയിൽ വാടിക്കൽ സ്വദേശി ബിജു എന്നയാളാണ് വെട്ടിയതെന്ന് മൃദുൽ പറഞ്ഞു. വട്ടക്കുണ്ട് പാലത്തിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് തലക്കും ദേഹത്തും വെട്ടേറ്റത്.

മൃദുലിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസ്രാവം നിലക്കാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Latest