Kerala
മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു.
ഇയാളുടെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ വെച്ച് യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) ന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്.
ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പോലീസിന് മൊഴി നല്‍കി. ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുജിത്തില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. പോലീസ് കേസെടുത്തു
---- facebook comment plugin here -----