Connect with us

idukki murder

ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായ ജിത്തുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനെത്തിയ ജിത്തുവും രാജനും തമ്മില്‍ തര്‍ക്കമുണ്ടായി. നാട്ടുകാ രിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയും രാജന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest