murder
തിരുവനന്തപുരം പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊല്ലപ്പെട്ട ഷിബിലി പോലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍
തിരുവനന്തപുരം | പൂന്തുറ ബീമാപള്ളിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയുടെണ്ടായ സംഭവത്തില്‍ ഷിബിലി(40) ആണ് കൊല്ലപ്പെട്ടത്.
പോലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്. നേരത്തെ ഇരുവരും പരിചയമുള്ളവരാണ്.
---- facebook comment plugin here -----