Kerala
ന്യൂ ഇയര്‍ ആശംസ പറഞ്ഞില്ല; തൃശൂരില്‍ സുഹൃത്തിനെ 24 തവണ കുത്തിപ്പരുക്കേൽപ്പിച്ചു
കുത്തിയത് കഞ്ചാവ് കേസിലെ പ്രതി
തൃശൂര്‍ | ന്യൂ ഇയര്‍ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ശരീരമാസകലം 24 തവണ കുത്തേറ്റ ആറ്റൂര്‍ സ്വദേശി ശുഐബി(22)നെ ഗുരുതര പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഞ്ചാവ് കേസിലെ പ്രതിയായ ശാഫിയാണ് കുത്തിയത്. ഇയാള്‍ കാപ്പ ചുമത്തപ്പെട്ട പ്രതിയാണ്. ഇന്നലെ രാത്രി പുതുവത്സരാഘോഷത്തിന് ഒത്തുകൂടിയവരില്‍ ശാഫിയോട് ശുഐബ് ന്യൂ ഇയര്‍ ആശംസ പറയാത്തതതാണ് പ്രകോപിപ്പിച്ചത്. ഇതോടെ കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഈ സമയം പ്രതി ലഹരിയിലായിരുന്നുവെന്നാണ് സൂചന.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----