Connect with us

Kerala

തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്നയാള്‍ക്കും കുത്തേറ്റു

സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

Published

|

Last Updated

തൃശൂര്‍  | വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിറകെയാണ് കൊലപാതകം. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സേവ്യര്‍ മരിച്ചത്.

Latest