Connect with us

Ongoing News

മണിമലയാറ്റില്‍ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി

കോട്ടാങ്ങല്‍ നൂലുവേലിക്കടവില്‍ നിന്നാണ് കാണാതായത്.

Published

|

Last Updated

മല്ലപ്പള്ളി | പത്തനംതിട്ട മണിമലയാറ്റില്‍ സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. കോട്ടാങ്ങല്‍ നിയാസ് മന്‍സിലില്‍ നിയാസി(32)നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം നാലരയോടെ കോട്ടാങ്ങല്‍ നൂലുവേലിക്കടവില്‍ നിന്നാണ് കാണാതായത്. പെരുമ്പെട്ടി പോലിസും അഗ്‌നി രക്ഷാ സേനയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Latest