Connect with us

Kerala

പിതാവുമായി സൗഹൃദം സ്ഥാപിച്ച് 14കാരിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റില്‍

പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

Published

|

Last Updated

ഇടുക്കി | മറയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പിടിയില്‍. ബംഗ്ലാദേശ് മൈമന്‍ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് മറയൂര്‍ പോലീസിന്റെ പിടിയിലായത്. 14കാരിയെ മുഷ്താഖിനൊപ്പം പോലീസ് കണ്ടെത്തി.

മറയൂരില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് പ്രതി കടത്തിക്കൊണ്ടുപോയത്.ടൂറിസം വിസയില്‍ 2023 നവംബര്‍ 15ന് ഇന്ത്യയിലെത്തിയ പ്രതിയുടെ വിസ കാലാവധി 2024 ഫെബ്രുവരി എട്ടിന് അവസാനിച്ചിരുന്നു.എന്നാല്‍ പ്രതി തിരികെ പോകാതെ ഇവിടെ താമസിക്കുകയായിരുന്നു.

സാമൂഹ്യമാധ്യമം വഴിയാണ് മുഷ്താഖ് പെണ്‍കുട്ടിയുടെ പിതാവുമായി പരിചയത്തിലാവുന്നത്.  തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ താമസിക്കാനെത്തിയ പ്രതി പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയും  പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും കൈമാറി. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ മാര്‍ച്ച് 25ന് കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തുകയും അവിടെ നിന്ന് സിലിഗുഡിയിലെക്കു പോകുകയുമായിരുന്നു.പെൺകുട്ടിയെ കാണാതായതോടെ  മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.സിലിഗുഡിയില്‍ വെച്ച് മാര്‍ച്ച് 28ന് പെണ്‍കുട്ടിയുമായി യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങളാണ് ഇവരെ സിലിഗുഡി പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് സിലിഗുഡി പോലീസ് മറയൂര്‍ പോലീസിന് വിവരം കെെമാറി.തുര്‍ന്ന് ഏപ്രില്‍ 2ന് മറയൂരില്‍ ഇവരെ എത്തിക്കുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

Latest