Connect with us

Rescue

100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

പുലര്‍ച്ചെ 1.30 മണിക്കാണ് അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് യുവാവ് കൊക്കയില്‍ വീണത്

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി | 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 മണിയോടെയാണ് അമ്പലവയല്‍ ഇടയ്ക്കല്‍ പൊന്മുടികൊട്ട മലയുടെ മുകളില്‍ നിന്ന് ബത്തേരി ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവ് ആണ് കൊക്കയിലേക്ക് വീണത്.

സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേനയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. മലയുടെ അടിയില്‍ എത്തി തിരച്ചില്‍ നടത്തിയാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവാവിനെ സുല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ എത്തിച്ചു.

സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ രക്ഷിച്ചത്.

Latest