Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവിതാവസാനം വരെ തടവ്

മറ്റ് വകുപ്പുകളില്‍ വേറെ 15 വര്‍ഷം കഠിനതടവുംകൂടി വിധിച്ചിട്ടുണ്ട്.

Published

|

Last Updated

ചാവക്കാട് | തൃശൂര്‍ ചാവക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് ജീവിതാവസാനംവരെ തടവ് വിധിച്ച് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി.മുല്ലശ്ശേരി ആനത്താഴത്ത് വീട്ടില്‍ അതുലിനെയാണ് ശിക്ഷിച്ചത്. പ്രതി 4.75 ലക്ഷം രൂപ പിഴയും അടക്കണം.

പ്രതിക്കെതിരെ മറ്റുവകുപ്പുകളിലായി വേറെ 15 വര്‍ഷം കഠിനതടവുംകൂടി വിധിച്ചിട്ടുണ്ട്. 2022ലാണ് കേസിനാസ്പദമായ സംഭവം.

15കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞ  പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.

എസ്‌ഐ പിഎം രതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ എംസി റെജിക്കുട്ടി ഇന്‍സ്‌പെക്ടര്‍ എംകെ രമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest