Kerala
നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു
സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ രാത്രി പത്തോടെ മാത്തൂര്‍ പാലപ്പൊറ്റയിലായിരുന്നു അപകടം

പാലക്കാട് | പാലക്കാട് കോട്ടായിയില്‍ നായ റോഡിനു കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. ആനിക്കോട് വെള്ളയംകാട് വീട്ടില്‍ പരേതനായ രാധാകൃഷ്ണന്റെ മകന്‍ മുരളിയാണ് (37) ചികിത്സയിലിരിക്കെ മരിച്ചത്. പാലക്കാട് – വാളയാര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ രാത്രി പത്തോടെ മാത്തൂര്‍ പാലപ്പൊറ്റയിലായിരുന്നു അപകടം.
തല്ക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ യുവാവിനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.