Connect with us

Kerala

മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പന്തല്ലൂരിൽ വേല ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാൾ അടക്കം 7 പേരെ പോലീസ് പിടികൂടിയത്‌.

Published

|

Last Updated

മേലാറ്റൂര്‍ | മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടിയാണ് മരിച്ചത്. പാണ്ടിക്കാട് സ്റ്റേഷനിലാണ് യുവാവ് തളര്‍ന്നു വീണത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 5നാണ് പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ അടക്കം 7 പേരെ പോലീസ് പിടികൂടിയത്‌.യുവാവിന് ഹൃദയാഘാതമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.അതേസമയം
മൊയ്തീന്‍കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ളതായി ഡോാക്ടര്‍മാര്‍ പ്രതികരിച്ചു. നേരത്തെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും
ശരീരത്തില്‍ മര്‍ദിച്ച പാടുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.