Connect with us

Obituary

ഓണ്‍ലൈന്‍ ഓഹരി വ്യാപാരം തകർന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലായ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു

ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിംഗ് വഴി കോടികളുടെ ബാധ്യത ഇയാൾക്ക് ഉണ്ടായിരുന്നതായി വിവരം

Published

|

Last Updated

അടൂര്‍ | ഓണ്‍ലൈന്‍ ഓഹരി വ്യാപാരം തകർന്നതിനെ തുടർന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലായ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന്‍ തോമസി (32)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.  ടെസന് കോടികളുടെ ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു ടെസന്റെ വിവാഹം. രണ്ടാഴ്ചയ്ക്ക് ശേഷം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങിയെന്നും പറയുന്നു. കുടുംബത്തിലും  അസ്വാരസ്യങ്ങളുണ്ടായി. വീട്ടുകാര്‍ക്ക് വലിയ ഒരു തുക ബാധ്യത വരുത്തി വച്ചിരുന്നു. ഓണ്‍ലൈനിലും നേരിട്ടും വായ്പയെടുത്തു. നാട്ടില്‍ പലരില്‍ നിന്നും വന്‍ തുക ടെസന്‍ വായ്പയായി വാങ്ങിയിരുന്നുവെന്നും പറയുന്നു.
സാമ്പത്തികമായി വളരെയധികം  മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസന്റേത്. ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെ ഇയാള്‍ അതിന് അഡിക്ട് ആവുകയായിരുന്നു. ചെറിയ ചെറിയ ബാധ്യതകള്‍ മറികടക്കാന്‍ കടം വാങ്ങി വലിയ കടക്കെണിയിലകപ്പെടുകയായിരുന്നു. കടബാധ്യതയും വീട്ടിലെയും കുടുംബ ജീവിതത്തിലെയും അസ്വസ്ഥതകളാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)